KeralaLatest News

തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രോക്‌സി വോട്ടിങ് സാധ്യമോ; നിയമ ഭേദഗതികള്‍ വേണ്ടി വന്നേക്കും, ചര്‍ച്ചയ്‌ക്കൊരുക്കമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രവാസികള്‍ നേരിട്ടു ഹാജരാകാതെ വോട്ട് ചെയ്യാനുള്ള സൗകര്യം (പ്രോക്‌സി വോട്ടിങ്) ഈ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ അനുവദിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച തുടങ്ങാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് നിയമ സഭയില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍. ഇത് പെട്ടന്ന് പ്രഖ്യാപിക്കാനോ തൂരുമാനിക്കാനോ കഴിയുന്ന കാര്യമല്ലെന്ന് എം.കെ മുനീര്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിലിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇതിനു മുന്നോടിയായി നിയമനിര്‍മാണം വരെ വേണ്ടിവരും.

വിവിധ രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ട് അഭിപ്രായൈക്യമുണ്ടാക്കണം. വോട്ടെടുപ്പിന്റെ സുതാര്യതയും ഉറപ്പാക്കേണ്ടതുണ്ട്. പഞ്ചായത്തീ രാജ് ആക്ടിലും ഭേദഗതി വരുത്തേണ്ടി വരും. വിവിധ തലങ്ങളില്‍ ചര്‍ച്ചയ്ക്ക് ആവശ്യമായ നടപടികളിലേക്കു കടക്കാമെന്നും മുഖ്യ മന്ത്രി വ്യക്തമാക്കി. നേരത്തെയും പ്രവാസികളുടെ പ്രോക്‌സി വോട്ടിങ് ചര്‍ച്ചയായപ്പോള്‍ പ്രോക്സി വോട്ട് രീതി വേണ്ടെന്നും ഇ-വോട്ടിങ് നടപ്പാക്കണമെന്നുമാണ് കേരളത്തിലെ നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടാതെ ലോകമെമ്പാടുമായി ഒരുകോടി മുപ്പതു ലക്ഷം ഇന്ത്യക്കാരാണ് പ്രവാസികളായി കഴിയുന്നത്. ഇന്ത്യന്‍ ഭരണത്തിന്റെ ഭാഗദേയം നിര്‍ണയിക്കുന്നതില്‍ ഒന്നരക്കോടി വോട്ടെന്നത് ചെറിയ സംഖ്യയല്ല. നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ലെന്നു മാത്രം. 2014ല്‍ വ്യവസായിയും മലയാളിയുമായ ഡോ. ഷംസീര്‍ വയലില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഒരു ഹര്‍ജിയുടെ പശ്ചാതലത്തിലാണ് പ്രവാസി വോട്ട് ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പെടുകയും 2018 ഓഗസ്റ്റില്‍ സര്‍ക്കാര്‍ ലോക്‌സഭയില്‍ അതിന്റെ ബില്‍ പാസാക്കുകയും ചെയ്തത്. എന്നാല്‍ പിന്നീടത് രാജ്യസയില്‍ പാസാക്കിയെടുക്കാനുള്ള നടപടി ഉണ്ടായില്ല. രാജ്യസഭയില്‍ കൂടി പാസാവാതെ ഈ നിയമം നടപ്പിലാവുകയോ പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിക്കുന്ന സാഹചര്യം ഉണ്ടാവുകയോ ചെയ്യില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button