ലണ്ടന്‍: ബാഴ്‌സലോണ വിടാൻ ബ്രസീലിയൻ താരം ഫിലിപ് കുട്ടീഞ്ഞോ ഒരുങ്ങുന്നതായിവാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ലിവർപൂൾ താരമായ ഫിലിപ് കുട്ടീഞ്ഞോ കഴിഞ്ഞ സീസണിലാണ് ബാഴ്‌സലോണയിൽ എത്തിയത്.മികച്ച പ്രകടനമാണ് മുന്നേറ്റ നിര താരമായ ഫിലിപ് കഴിഞ്ഞ സീസണിൽ പുറത്തെടുത്തത്. കുട്ടീഞ്ഞോയെ തിരിച്ച് ലിവർപൂളിൽ എത്തിക്കാൻ ഉള്ള തീവ്ര ശ്രമം നടന്നുവരികയായിരുന്നു.
ലിവർപൂളിലെ മികച്ച താരങ്ങളിൽ ഒരാൾ ആണ് കൂട്ടീഞ്ഞോ. പ്രീമിയർ ലീഗ് നഷ്ട്ടമായ ലിവർപൂളിന് തങ്ങളുടെ ടീമിന്റെ ശക്തികൂട്ടാൻ കുട്ടീഞ്ഞോയെ തിരിച്ച് ടീമിലെത്തിക്കാൻ ആണ് ശ്രമിക്കുന്നത്. 145 ദശലക്ഷം യൂറോയ്ക്കാണ് കുട്ടീഞ്ഞോ കഴിഞ്ഞ സീസണിൽ ലിവർപൂൾ വിട്ട് ബാഴ്‌സലോണയിലേക്ക് പോയത്.
Post Your Comments