തിരുവനന്തപുരം: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനായി 1,000 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ. ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം. ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിലും 2 അസിസ്റ്റന്റ് സര്‍ജന്‍, 2 സ്റ്റാഫ് നഴ്‌സ്, ഒരു ലാബ് ടെക്‌നീഷ്യന്‍ എന്ന മാനദണ്ഡം അടിസ്ഥാനമാക്കി 400 അസിസ്റ്റന്റ് സര്‍ജന്‍, 400 സ്റ്റാഫ് നഴ്‌സ്, 200 ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകളാണ് സൃഷ്ടിക്കുന്നത്.
ആര്‍ദ്രം മിഷന്‍ പ്രഖ്യാപിക്കപ്പെട്ട ഉടനെ ആദ്യഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. രണ്ടാം ഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്.
Post Your Comments