ചിന്താമണി: കര്‍ണാടക ചിന്താമണിയില്‍ ബസും മിനി ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ മലയാളികളടക്കം 11 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ചിന്താമണി ടൗണിനടുത്തുള്ള മുരുഗമല്ലയിലാണ് അപകടം നടന്നത്. പെരുമ്പാവൂര്‍ സ്വദേശികളായ സിദ്ധിക്ക്, റജീന എന്നിവരാണ് മരിച്ചത്. ഇവര്‍ ചിന്താമണിയിലെ ദര്‍ഗയില്‍ തീര്‍ത്ഥാടനത്തിന് എത്തിയതായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് അപകടം നടന്നത്. അപകടത്തില്‍ ഗുഡ്‌സ് ഓട്ടോ പൂര്‍ണമായും തകര്‍ന്നു. പരസ്പരം എതിര്‍ ദിശകളില്‍ നിന്നും വന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ നിരവധി ആളുകളുണ്ടായിരുന്നു.
Post Your Comments