തിരുവനന്തപുരം: ഭരണപക്ഷത്തെ മോശം രീതിയിൽ ബാധിച്ചുകൊണ്ടിരിക്കുന്ന രണ്ടു സംഭവങ്ങളാണ് പ്രവാസിയുടെ ആത്മഹത്യയും ഇടുക്കിയിലെ കസ്റ്റഡിമരണവും. രണ്ടു സംഭവങ്ങളിലും സര്‍ക്കാരിനെ രൂക്ഷമായി വിമർശിക്കുകയാണ് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്.
പോലീസ് സേനയില്‍ അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ ഗുരുതരമാണ്. സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിയമസഭയില്‍ ആവശ്യപ്പെട്ടു. പ്രവാസി ജീവനൊടുക്കിയ സംഭവത്തില്‍ ജനപ്രതിനിധികളെ പരോക്ഷമായി വിമര്‍ശിച്ചും വിഎസ് രംഗത്തെത്തി. ചില കാര്യങ്ങളില്‍ വീഴ്ചയുണ്ടായി. ജനപ്രതിനിധികള്‍ക്ക് വീഴ്ചയില്‍നിന്ന് ഒഴിയാനാവില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments