
തിരുവനന്തപുരം: എതിര്‍രാഷ്ട്രീയ ചേരിയിലുള്ള നേതാക്കളുടെ ശൈലിയോട് താല്‍പര്യം തോന്നിയിട്ടില്ലെങ്കിലും വിഎസ് അച്യുതാനന്ദന്റെ നിലപാടുകളോട് തനിക്ക് മതിപ്പുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഒരു സ്വകാര്യ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടി സെക്രട്ടറിയായിരുന്ന സമയത്ത് വി.എസ് കുറച്ചു കൂടി കര്‍ക്കശക്കാരനായിരുന്നു എന്ന് തന്നോട് സി.പി.എമ്മിനകത്തുള്ള ആളുകള്‍ തന്നെ പറഞ്ഞിട്ടുണ്ട്. ആ വി.എസും പിന്നീട് വന്ന വി.എസും രണ്ടാണ്. അപ്പോള്‍ ഏതാണ് യഥാര്‍ത്ഥ വി.എസ് എന്ന് സംശയമുണ്ടെന്നും മുരളീധരന്‍ പറയുകയുണ്ടായി.
Post Your Comments