Latest NewsUAEGulf

ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ അന്തരിച്ചു

ഷാര്‍ജ : ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകനും ഷാര്‍ജ അര്‍ബന്‍ പ്ലാനിങ് കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി (39) അന്തരിച്ചു. ലണ്ടനില്‍ വെച്ച് ജൂലായ് ഒന്നിന് മരണപ്പെട്ടുവെന്നു റൂളേര്‍സ് കോര്‍ട്ട് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ഭൗതിക ശരീരം യുഎയിലേക്കെത്തിക്കുന്നതിന്റേയും ഖബറടക്കത്തിന്റേയും തിയതികൾ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ഷാര്‍ജയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

https://www.instagram.com/p/BzaaCrEh_lU/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments

Related Articles


Back to top button