KeralaLatest News

ഓ​ണ്‍​ലൈ​ന്‍ ല​ഹ​രി മ​രു​ന്ന് വിൽപ്പന ; ര​ഹ​സ്യ നി​രീ​ക്ഷ​ണം നടക്കുന്നുവെന്ന് എ​ക്സൈ​സ് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഓ​ണ്‍​ലൈ​ന്‍ ല​ഹ​രി മ​രു​ന്ന് വിൽപ്പന വ്യാപകമായ സാഹചര്യത്തിൽ ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ൾ ര​ഹ​സ്യ നി​രീ​ക്ഷ​ണത്തിലാണെന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ വ്യക്തമാക്കി.ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ്യ​വി​ത​ര​ണ ശൃം​ഖ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ന​ന്പ​റു​ക​ള​ട​ക്കം ശേ​ഖ​രി​ച്ചാ​ണ് നി​രീ​ക്ഷ​ണ​മെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി.അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സു​ക​ളി​ലും ബു​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഹ​രി മ​രു​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അതേസമയം മ​യ​ക്കു​മ​രു​ന്ന്, ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ലും വ്യാ​പ​ന​ത്തി​ലും മ​റ്റ് ന​ഗ​ര​ങ്ങ​ളെ പി​ന്നി​ലാ​ക്കി കൊച്ചി മു​ന്നേ​റു​ക​യാ​ണ്. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ രാ​ജ്യ​ത്ത് ത​ന്നെ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് കൊ​ച്ചി. കേ​ര​ള​ത്തി​ലാ​ക​ട്ടെ ഏ​റ്റ​വും അ​ധി​കം ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തും കൊ​ച്ചി​യി​ലാ​ണ്.ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ ഒ​രു ഡ​സ​നോ​ളം ല​ഹ​രി​വേ​ട്ട​യാ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സി​ന്‍റെ പ​രി​ധി​യി​ൽ ന​ട​ന്നി​ട്ടു​ള്ള​ത്. മി​ക്ക​തി​ലും പി​ടി​ച്ചെ​ടു​ത്ത​താ​ക​ട്ടെ ഹെ​റോ​യി​ൻ പോ​ലു​ള്ള മാ​ര​ക​മാ​യ ല​ഹ​രി​വ​സ്തു​ക്ക​ളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button