ന്യൂഡല്‍ഹി: ഉപയോക്താക്കളില്‍ നിന്നും നിയമവിരുദ്ധമായി ശേഖരിക്കുന്ന വിവരങ്ങള്‍ ചൈനയിലേക്ക് കടത്തുന്നുവെന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ആരോപണത്തിനെതിരെ ടിക് ടോക് അധികൃതർ. തിങ്കളാഴ്ച ലോക്‌സഭയില്‍ ശൂന്യവേളയ്ക്കിടെയാണ് ശശിതരൂര്‍ ടിക് ടോക്കിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. നിയമവിരുദ്ധമായി കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചതിന് അമേരിക്കന്‍ ഭരണകൂടം അടുത്തിടെ ടിക് ടോക്കിന് 57 ലക്ഷം ഡോളര്‍ പിഴ വിധിച്ചിരുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.
എന്നാല്‍ ഈ ആരോപണങ്ങള്‍ അസത്യമാണെന്നും ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ടിക് ടോക്ക് പ്രാധാന്യം നല്‍കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരോ വിപണിയിലും അവിടുത്ത പ്രാദേശിക നിയമങ്ങളും നിയന്ത്രണങ്ങളുമാണ് പാലിക്കുന്നതെന്നും ടിക് ടോക്ക് പ്രസ്താവനയില്‍ അറിയിച്ചു.
Post Your Comments