
ഇറ്റലി: ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനുമായി യുറുഗ്വെ നായകൻ ഡീഗോ ഗോഡിൻ കരാറിലെത്തി. ഒമ്പത് വർഷത്ത അത്ലെറ്റിക്കോ മഡ്രിഡുമായുള്ള കരാറവസാനിച്ചതോട ഫ്രീ ട്രാൻസ്ഫറായാണ് ഡീഗോ ഗോഡിൻ ഇന്റർ മിലാനിലെത്തുന്നത്.
മൂന്ന് വർഷത്തെ കരാറാണ് ഡീഗോ ഗോഡിനു ഇന്റർ മിലാനുമായി ഉള്ളത്. ഇതു സംബന്ധിച്ച കരാർ ഡീഗോ ഗോഡിൻ ഇറ്റലിയിൽ വെച്ച് ഒപ്പിട്ടു. 2022 വരെ ഗോഡിൻ ഇന്റർ മിലാനിലുണ്ടാകും. ഗോഡിൻ എത്തുന്നതോടെ ഇന്റർ മിലാൻ പ്രതിരോധനിര വീണ്ടും കരുത്താർജിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Post Your Comments