പുല്‍പ്പള്ളി: വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ചുവെന്ന പരാതിയില്‍ സ്കൂള്‍ പ്രിന്‍സിപ്പാളിനെതിരെ പോലീസ് കേസ്.പുല്‍പ്പള്ളി പേരിക്കല്ലൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പാളിനെതിരെയാണ് കേസ് എടുത്തത്. ഇതേ സകൂളിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുവെന്നാണ് കേസ്.
പ്രിന്‍സിപ്പാള്‍ എം ആര് രവി വിദ്യാര്‍ത്ഥിയുടെ മുഖത്ത് അടിച്ചുവെന്നാണ് പരാതി. പ്രിന്‍സിപ്പാളിനെതിരെ ഐപിസി 323, ബാലനീതി വകുപ്പ് എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ പ്രിന്‍സിപ്പാള്‍ ആരോപണം നിഷേധിച്ചു.
Post Your Comments