തിരുവനന്തപുരം: ബാങ്ക് വഴി ശമ്പളം വാങ്ങുന്ന സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി. മുംബൈയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് സോഫ്റ്റ്വയര്‍ തകരാറിലായതാണ് ശമ്പളവിതരണം തടസപ്പെടാന്‍ കാരണമെന്നാണ് ആര്‍ബിഐ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്.
ട്രഷറിയില്‍ നിന്നും റിസര്‍വ് ബാങ്കിലേക്ക് പണം മാറുന്ന ഇ-കുബേര്‍ സോഫ്റ്റുവയറിലുണ്ടായ തകരാണ് ശമ്പളം മുടങ്ങാനിടയാക്കിയതെന്ന് ധനകാര്യവകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു. നാളെ ഉച്ചയോടെ തകരാര്‍ പരിഹരിച്ച് ശമ്പളം വിതരണം പൂര്‍ത്തിയാക്കുമെന്നും ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. അതേസമയം ട്രഷറി വഴി ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സാധാരണ പോലെ തന്നെ ശമ്പളം കിട്ടുകയും ചെയ്തു.
Post Your Comments