തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ക്കെതിരെ അമര്‍ഷം പുകയുന്നു. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഇല്ലാത്തതില്‍ പ്രതിഷേധിച്ചാണ് സേനയില്‍ തന്നെ അമര്‍ഷം ഉയര്‍ന്നിരിക്കുന്നത്.
രാജ്കുമാറിന്റെ മരണത്തില്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്നു. സംഭവത്തില്‍ അവധിയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി ഉണ്ടായ സാഹചര്യത്തിലാണ് പ്രതിഷേധം. അതേസമയം സംഭവത്തില്‍ ഉന്നത ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പരാതി നല്‍കുമെന്നും സേനയിലെ ഒരു വിഭാഗം അറിയിച്ചു.
Post Your Comments