Latest NewsIndia

പീഡന പരാതി; ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഉത്തരവിന് സാധ്യത

 

മുംബൈ: പീഡന പരാതിയില്‍ അറസ്റ്റ് ഒഴിവാക്കാന്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ ഉത്തരവ് ഇന്ന് ഉണ്ടാകാന്‍ സാധ്യത. യുവതിയുടെ അഭിഭാഷകന്‍ ഹാജരാക്കിയ തെളിവുകള്‍ക്ക് ഇന്ന് പ്രതിഭാഗം കോടതിയില്‍ മറുപടി നല്‍കും.

ബിനോയ് സ്വന്തം ഇ-മെയിലില്‍ നിന്നും അയച്ചുകൊടുത്ത വിമാന ടിക്കറ്റും വിസയും ഉപയോഗിച്ച് യുവതിയും കുഞ്ഞും ദുബായ് സന്ദര്‍ശിച്ച് മടങ്ങി എന്ന് തെളിയിക്കുന്ന പാസ്‌പോര്‍ട്ട് രേഖകളാണ് യുവതി ഇന്നലെ കോടതിയില്‍ ഹാജരാക്കിയതിരുന്നത്. യുവതിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോകുമെന്ന് ബിനോയ് ഭീഷണിപ്പെടുത്തിയിരുന്നതായും ബിനോയ്‌ക്കെതിരെ ദുബായിയില്‍ ക്രിമിനല്‍ കേസുള്ളതും യുവതിയുടെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കോടതിയെ ബോധിപ്പിച്ചിരുന്നു. ഈ വാദങ്ങള്‍ക്കാണ് വിശദമായ മറുപടി പ്രതിഭാഗം ഇന്ന് മൂന്ന് മണിക്ക് നല്‍കുക.

ഇരുവിഭാഗത്തിന്റെയും വാദവും സമര്‍പ്പിക്കപ്പെട്ട തെളിവുകളും പരിശോധിച്ച ശേഷമാകും അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എം എച്ച് ഷെയ്ക്ക് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി പറയുക. ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ഉടന്‍ അറസ്റ്റിലേക്ക് കടക്കാനാണ് മുംബൈ പൊലീസിന്റെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button