Latest NewsIndia

ഇന്ത്യൻ സൈന്യത്തിനായി നാലുവര്‍ഷത്തിനിടെ ചെലവാക്കിയ കോടികളുടെ കണക്കുകൾ പുറത്തുവിട്ടു

ന്യൂഡല്‍ഹി: ഇന്ത്യൻ സൈന്യത്തിനായി നാലുവര്‍ഷത്തിനിടെ ചെലവാക്കിയ കോടികളുടെ കണക്കുകൾ പുറത്തുവിട്ടു. സൈന്യത്തിന്റെ ആധുനിക വത്കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ 2.37 ലക്ഷം കോടി രൂപ ചെലവഴിച്ചുവെന്ന് പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് രാജ്യസഭയിൽ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷത്തിൽ 149 പ്രതിരോധ ഇടപാടുകളിലാണ് ഒപ്പുവയ്ക്കപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ 91 കരാറുകള്‍ ഇന്ത്യന്‍ കമ്പനികളുമായും 58 കരാറുകള്‍ വിദേശ കമ്പനികളുമായും ആയിരുന്നു. സേനകള്‍ക്കാവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിന് വേണ്ടിയുള്ളതാണ് കരാറുകളെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.സേനകള്‍ക്കായി പുതിയ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങിയും പഴയവ പുതുക്കിയും ആധുനിക വത്കരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്നും മന്ത്രി പറഞ്ഞു

കണക്കുകൾ ചുവടെ

2016-17ൽ 69,280.16 കോടി
2017-18ൽ 72,732.28 കോടി
2018-19 ൽ 75,900.54 കോടി (ചെലവഴിക്കാനുള്ളത്)
2019 മെയ് മാസം വരെ 19,560.27 കോടി

shortlink

Related Articles

Post Your Comments

Related Articles


Back to top button