ഇടുക്കി : മഴ കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് വൈദ്യുത മന്ത്രി എംഎം മണി.ജല സംഭരണികളിൽ വെള്ളത്തിന്റെ അളവ് വളരെ കുറവാണ്.അടുത്ത് വരുന്ന ദിവസങ്ങളിൽ മഴ പെയ്തില്ലെങ്കിൽ കാര്യം കൂടുതൽ വഷളാകും. വൈദ്യുതി നില ആശങ്കാജനകമായി തുടരുന്നതിനിടെ ഉചിത തീരുമാനങ്ങളെടുക്കാന്‍ വൈദ്യുതി ബോര്‍ഡ് നാലാം തീയതി യോഗം ചേരും.
അതേസമയം സംസ്ഥാനത്തെ ഡാമുകളില്‍ പകുതി വെള്ളം മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണ്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. ഡാമുകളിലുള്ളത് സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമാണെന്നും ഇത് ഒരാഴ്ചയ്ക്കു മാത്രമേ തികയൂ എന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ഇനിയും മഴ ലഭിക്കാതിരുന്നാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments