ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും. മധ്യപ്രദേശ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരായ കമല്‍നാഥ്, അശോക് ഘെലോട്ട് എന്നിവര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടി പദവികള്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഇരുവരും രാഹുല്‍ ഗാന്ധിയെ അറിയിച്ചു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തിരിച്ചടി പോലും മുന്‍കൂട്ടി കാണാന്‍ മുഖ്യമന്ത്രിമാര്‍ക്ക് സാധിച്ചില്ലെന്ന വിമര്‍ശനം രാഹുല്‍ ഗാന്ധി ഉന്നയിച്ചുവെന്നാണ് സൂചന. പ്രവര്‍ത്തക സമിതി ചേരണമെന്ന ആവശ്യത്തോടും പ്രതികരിച്ചില്ല എന്നും രാഹുൽ കുറ്റപ്പെടുത്തി .ഇതോടെ മുഖ്യമന്ത്രി പദവി രാജിവയ്ക്കാനും തയ്യാറാണെന്ന് ഇരുവരും രാഹുലിനെ അറിയിച്ചു.
തുക്ക് റോഡിലെ വസതിയില്‍ എത്തിയാണ് ഇരു നേതാക്കളും രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടുനിന്നു.അതിനിടെ എ.ഐ.സി.സി പട്ടികജാതി സെല്‍ ചെയര്‍മാന്‍ നിതിന്‍ റാവത്ത്, യു.പി.സി.സി ജനല്‍ സെക്രട്ടറി അജയ് സ്വാരസ്വത് എന്നിവരും ഇന്നലെ രാജിവച്ചു.
Post Your Comments