Latest NewsFood & Cookery

കടൽ കടന്നൊരു കൊറിയൻ സീർ; ‘മത്തിക്കും മേലേ’

മലയാളികളുടെ ഫൈവ് സ്റ്റാർ വിഭവമാണ് മത്തി. മത്തി വറുത്തതും, മത്തിക്കറിയും ഇല്ലാതെ ഒരാഴ്ച പോലും മലയാളികൾക്ക് തള്ളി നീക്കാനാവില്ല. എന്നാൽ എൽനിനോ പ്രതിഭാസം മൂലം കേരളതീരത്ത് മത്തിയുടെ വരവ് നിന്നിരിക്കുകയാണ്. ട്രോളിംഗ് നിരോധനത്തോടെ അഞ്ഞൂറും അറൂനൂറുമൊക്കെയാണ് കിലോയ്ക്ക് മത്തിയുടെ വില. തമിഴ് നാട്ടിൽ നിന്നാണ് ഇപ്പോൾ കൂടുതലായും മത്തിയെത്തുന്നത്.

എന്നാൽ മത്തിയെ കടത്തി വെട്ടാൻ അവൻ എത്തിയിരിക്കുന്നു. കടൽ കടന്നെത്തിയ കൊറിയൻ സീർ. ഇവൻ മത്തിക്കും മേലെയാണെന്നാണ് ചിലരുടെ വാദം.അയലക്ക് സമാനമായ മൽസ്യമാണിത്. ദക്ഷിണ കൊറിയന്‍ തീരങ്ങളില്‍ സുലഭമായ സീര്‍ മത്സ്യമാണ് മത്തിയ്ക്ക് പകരക്കാരൻ. കൊറിയ മാത്രമല്ല ചൈന, ജപ്പാന്‍, നോര്‍വേ എന്നീ രാജ്യക്കാരുടെ പ്രിയ വിഭവമാണിത്. അയലയുടെ ഉപകുടുംബത്തില്‍ പെട്ട സീര്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ആഹാരമാണ്. ഒമാനില്‍ നിന്നുമെത്തിയ മത്തിയാണ് ഇതിന് മുന്‍പ് വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തിയ മറ്റൊരു മത്സ്യം.

കാല്‍സ്യം, അയഡിന്‍, ഇരുമ്പ്, ചെമ്പ്, മാംഗനീസ്, സിങ്ക്, പൊട്ടാസ്യം, സെലീനിയം, മഗ്‌നീഷ്യം, സ്‌ട്രോണ്‍ഷ്യം എന്നിവയുടെയും വിറ്റാമിന്‍ എ, ഡി, ബി കോംപ്ലക്‌സ് എന്നിവയുടെയും സാന്നിധ്യം മത്സ്യത്തെ മികച്ച ഭക്ഷണമാക്കുന്നു. ചെമ്മീന്‍, ഞണ്ട്, സാല്‍മണ്‍ മത്സ്യം എന്നിവയില്‍ ധാരാളമുള്ള അസ്റ്റാക്‌സാന്തിനുകള്‍, ഓക്‌സീകരണം വഴി ശരീരത്തിനുണ്ടാകുന്ന കേടുപാടുകള്‍ ചെറുക്കുകയും പരിഹരിക്കുകയും ചെയ്യുന്നു.

എത്ര വിലയാണെങ്കിലും ഒമേഗ 3 ആസിഡുകളടങ്ങിയ മത്സ്യം ഒഴിവാക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. കടൽ വിഭവങ്ങളിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഡി കാൽസ്യം പ്രധാനം ചെയ്യുന്നു. സന്ധി സംബന്ധിച്ച അസുഖങ്ങൾ ഒഴിവാക്കുമെന്ന് മാത്രമല്ല, ആമവാതം പോലുള്ള രോഗങ്ങൾ വരാതെ സംരക്ഷിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button