ബര്‍മിംഗ്‌ഹാം: ബംഗ്ലാദേശിനെതിരായ മത്സരത്തിൽ വീണ്ടും പുലിവാൽ പിടിച്ച് വിരാട് കോഹ്ലി. ലോകകപ്പില്‍ അംപയറോട് അമിത അപ്പീല്‍ നടത്തി പിഴ ലഭിച്ച താരം ഇന്നത്തെ മത്സരത്തിലും സമാനമായ രീതിയിൽ തന്നെയാണ് പെരുമാറിയത്. ബംഗ്ലാദേശ് ഇന്നിംഗ്‌സിലെ 11-ാം ഓവറില്‍ മുഹമ്മദ് ഷമി പന്തെറിഞ്ഞപ്പോഴാണ് സംഭവം. ഷമിയുടെ പന്ത് സൗമ്യ സര്‍ക്കാറിന്‍റെ പാഡില്‍ തട്ടിയതോടെ ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തു. ഫീല്‍ഡ് അംപയര്‍ ഔട്ട് പറയാത്തതിനാൽ കോഹ്ലി ഡിആര്‍എസ് ആവശ്യപ്പെട്ടു. ഇന്‍സൈസ് എഡ്‌ജ് കണ്ടെത്തിയ മൂന്നാം അംപയര്‍ അലിം ദാര്‍ അള്‍ട്രാ എഡ്‌ജ് പരിശോധിച്ചില്ല. ഫീല്‍ഡ് അംപയറുടെ തീരുമാനം മൂന്നാം അംപയറും ശരിവെച്ചു. ഇന്ത്യ ഒരു റിവ്യൂ അവസരം നഷ്ടമാക്കുകയും ചെയ്തു. എന്നാല്‍ ഫീല്‍ഡ് അംപയര്‍മാരുടെ അടുത്തെത്തി കോഹ്ലി തർക്കിക്കാൻ ആരംഭിച്ചു. സൗമ്യ സര്‍ക്കാര്‍ പുറത്തായപ്പോഴും നിയന്ത്രണം വിട്ടാണ് കോഹ്ലി പെരുമാറിയത്.
Post Your Comments