ന്യൂഡൽഹി: വടക്കൻ കേരളത്തിൽ ഹജ്ജ് ടെർമിനൽ സ്ഥാപിക്കുന്ന വിഷയം അടുത്ത വർഷത്തോടെ പരിഗണിക്കാമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ഹർദീപ് സിങ് പുരി ഉറപ്പ് നൽകിയതായി കെ സുധാകരൻ എംപി. ഹര്‍ദീപ് സിംഗ് പുരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ വിദേശ വിമാന സർവ്വീസുകൾക്ക് അനുമതി നൽകണമെന്നും പ്രാദേശിക വിമാനത്താവളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് വർധിപ്പിക്കുക, റൺവെ നീളം കൂട്ടൽ നടപടി ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും കൂടിക്കാഴ്ചയിൽ ഉന്നയിച്ചിട്ടുണ്ട്. വിമാനത്താവള ഭൂമിയോട് ചേർന്നുള്ള അഞ്ച് ഏക്കർ ഭൂമി നൽകാമെന്ന് വിമാനത്താവള അതോറിറ്റി സമ്മതിച്ചുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Post Your Comments