KeralaLatest News

കസ്റ്റഡിമരണത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി വേണമെന്ന് സിപിഎം

നെടുങ്കണ്ടം: പീരുമേട് സബ്‌ജയിലിൽ റിമാൻഡിൽ കഴിഞ്ഞ പ്രതി മരിച്ച സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി വേണമെന്ന് സിപിഎം. ഇടുക്കി എസ്പിയുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ. ആരെയും സംരക്ഷിക്കാനും വെള്ളപൂശാനുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ പോലീസ് സേനയിൽ അമർഷം ഉണ്ടായി. താഴെ തട്ടിലുള്ള പോലീസുകാരെ ബലിയാടാക്കുകയാണ്. അവധിയിലുള്ള പോലീസുകാർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് പോലീസ് സേനയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തരവാദികളായ പോലീസുകാരെ പിരിച്ചുവിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു. സര്‍ക്കാരിനും പോലീസ് സേനയ്ക്ക് തന്നെയും അപമാനകരമായ സംഭവമാണ് ഇതെന്നും ലോക്കപ്പിനകത്തു തല്ലുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന പോലീസുകാര്‍ ഇനി സര്‍വീസില്‍ ഉണ്ടാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button