Latest NewsKerala

കസ്റ്റഡി മരണം ; നെടുങ്കണ്ടം സ്റ്റേഷനിലെ പോലീസുകാരുടെ മൊഴികളിൽ വൈരുധ്യം

നെടുങ്കണ്ടം: പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരിക്കേ പ്രതി മരിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് സംഘം നെടുങ്കണ്ടം സ്റ്റേഷനിലെ പോലീസുകാരുടെ മൊഴിയെടുക്കുകയാണ്. എന്നാൽ മൊഴികളിൽ വൈരുധ്യമുണ്ടെന്ന് സൂചന ലഭിച്ചു. മരിച്ച രാജ്‌കുമാറിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിലും അന്വേഷണം ആരംഭിച്ചു. കോട്ടയം വനിതാ ജയിലുള്ളവരുടെ രണ്ടുമൂന്നു പ്രതികളുടെ മൊഴിയെടുത്തു.നാല് സംഘമായി തിരിഞ്ഞാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നത്.

അതേസമയം കേസിൽ പോലീസുകാര്‍ക്കെതിരെ അമര്‍ഷം പുകയുന്നു. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഇല്ലാത്തതില്‍ പ്രതിഷേധിച്ചാണ് സേനയില്‍ തന്നെ അമര്‍ഷം ഉയര്‍ന്നിരിക്കുന്നത്.രാജ്കുമാറിന്റെ മരണത്തില്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്നു. സംഭവത്തില്‍ അവധിയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി ഉണ്ടായ സാഹചര്യത്തിലാണ് പ്രതിഷേധം. അതേസമയം സംഭവത്തില്‍ ഉന്നത ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പരാതി നല്‍കുമെന്നും സേനയിലെ ഒരു വിഭാഗം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button