Latest NewsIndia

ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആത്മഹത്യ ശ്രമം; കാരണം ഇതാണ്

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് എഐസിസി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന തീരുമാനത്തില്‍ നിന്ന് രാഹുല്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എഐസിസി ഓഫീസിന് മുന്നിലെ മരത്തില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

അതേ സമയം രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോടും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചിരുന്നു. പാര്‍ട്ടി പദവികള്‍ ഒഴിയാന്‍ സന്നദ്ധരാണെന്ന് രാഹുലുമായി ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിമാരും വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും. മധ്യപ്രദേശ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരായ കമല്‍നാഥ്, അശോക് ഘെലോട്ട് എന്നിവും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടി പദവികള്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഇരുവരും രാഹുല്‍ ഗാന്ധിയെ അറിയിച്ചു.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തിരിച്ചടി പോലും മുന്‍കൂട്ടി കാണാന്‍ മുഖ്യമന്ത്രിമാര്‍ക്ക് സാധിച്ചില്ലെന്ന വിമര്‍ശനം രാഹുല്‍ ഗാന്ധി ഉന്നയിച്ചുവെന്നാണ് സൂചന. പ്രവര്‍ത്തക സമിതി ചേരണമെന്ന ആവശ്യത്തോടും പ്രതികരിച്ചില്ല എന്നും രാഹുല്‍ കുറ്റപ്പെടുത്തി .ഇതോടെ മുഖ്യമന്ത്രി പദവി രാജിവയ്ക്കാനും തയ്യാറാണെന്ന് ഇരുവരും രാഹുലിനെ അറിയിച്ചു.

തുക്ക റോഡിലെ വസതിയില്‍ എത്തിയാണ് ഇരു നേതാക്കളും രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടുനിന്നു.അതിനിടെ എ.ഐ.സി.സി പട്ടികജാതി സെല്‍ ചെയര്‍മാന്‍ നിതിന്‍ റാവത്ത്, യു.പി.സി.സി ജനല്‍ സെക്രട്ടറി അജയ് സ്വാരസ്വത് എന്നിവരും ഇന്നലെ രാജിവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button