തിരുവനന്തപുരം: ധനാഭ്യര്‍ത്ഥന ചര്‍ച്ച നടക്കുന്നതിനിടെ നിയമസഭയിലേക്ക് വന്ന വൈക്കം എം.എല്‍.എ സി.കെ ആശ നിയമസഭയില്‍ കുഴഞ്ഞുവീണു. നിയമസഭയില്‍ വരുന്നതിനിടെ എം.എല്‍.എയുടെ കാല്‍ മേശയില്‍ ഇടിച്ചിരുന്നു. ഇതിന് പിന്നാലെ കുഴഞ്ഞുവീണു. ഉടന്‍ തന്നെ സഭാ നടപടികള്‍ നിര്‍ത്തിവെക്കുകയും ഡോക്ടറെ വിളിക്കുകയും ചെയ്തു. ഡോക്ടറെത്തി എം.എല്‍.എയെ പരിശോധിച്ചു. തുടര്‍ന്ന് എം.എല്‍.എയെ പുറത്തേക്ക് കൊണ്ടുപോയി. 4 മിനിറ്റോളം നിര്‍ത്തിവച്ച സഭാ നടപടികള്‍ പിന്നീട് പുനരാരംഭിക്കുകയും ചെയ്തു.
Post Your Comments