
കുവൈറ്റ് സിറ്റി: സ്വദേശിവത്കരണം ശക്തമാക്കാനുള്ള നടപടികളുമായി കുവൈറ്റ്. പെതുമേഖലയില്‍ നിന്നും അടുത്ത സാമ്പത്തിക വര്‍ഷം 3000 വിദേശികളെ ഒഴിവാക്കാനാണ് നീക്കം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊതുമേഖലയില്‍ നൂറ് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.
ആവശ്യമായവരുടെ പട്ടിക തയ്യാറാക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷന് വിവിധ മന്ത്രാലയങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൂവായിരം വിദേശികളെ ഒഴിവാക്കി അഡ്മിനിസ്ട്രേഷന് ജോലികളില്‍ സ്വദേശികളെ നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്
Post Your Comments