ന്യൂഡല്‍ഹി: ലോകകപ്പിൽ ജഴ്സിയുടെ നിറം ഓറഞ്ച് ആക്കിയത് മൂലം ഇന്ത്യയുടെ വിജയ തുടര്‍ച്ച ഇല്ലാതാക്കിയെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് മെഹബൂബ വിമർശിച്ചത്. പരോക്ഷമായി ബിജെപി സർക്കാരിനെ പരിഹസിക്കുകയായിരുന്നു മെഹബൂബ.
‘എന്നെ അന്ധവിശ്വാസിയെന്ന് വിളിച്ചോളൂ, പക്ഷേ ഇന്ത്യയുടെ വിജയതൃഷ്ണ പുതിയ ജഴ്സി ഇല്ലാതാക്കി’ -മെഹബൂബ ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ടീമിന്‍റെ ജഴ്സി മാറ്റം കാവിവത്കരണത്തിന്‍റെ ഭാഗമായാണെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഓറഞ്ച് ജഴ്സിയില്‍ ഇറങ്ങിയ ഇന്ത്യ 31 റണ്‍സിന്‍റെ പരാജയമാണ് നേരിട്ടത്.
Call me superstitious but I’d say it’s the jersey that ended India’s winning streak in the #ICCWorldCup2019.
— Mehbooba Mufti (@MehboobaMufti) June 30, 2019
Post Your Comments