CricketLatest News

അറിയാതെ ലേഡീസ് കോച്ചിൽ കയറിപ്പോയതിന്റെ പേരിൽ അനുഭവിക്കേണ്ട വന്ന ദുരവസ്ഥ വ്യക്തമാക്കി എഴുത്തുകാരൻ

അബദ്ധത്തിൽ ലേഡീസ് കോച്ചിൽ കയറിപ്പോയതിന്റെ പേരിൽ അനുഭവിക്കേണ്ട വന്ന ദുരവസ്ഥ വ്യക്തമാക്കി എഴുത്തുകാരൻ. എഴുത്തുകാരനായ ഷാബു പ്രസാദ് ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ട്രെയിൻ വിടുന്നതിന് തൊട്ട് മുൻപ് ഓടിക്കിതച്ചെത്തിയ താൻ അറിയാതെ ലേഡീസ് കോച്ചിലാണ് കയറിയതെന്നും അതിലെ യാത്രക്കാരുടെ പെരുമാറ്റ രീതിയെ കുറിച്ചും അദ്ദേഹം വിവരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ബസിൽ ഒപ്പമിരുന്ന മനുഷ്യനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച പോലീസുകാരന്റെ ഭാര്യയെപ്പറ്റിയുളള വാർത്ത വായിച്ചപ്പോൾ ചിലത് പറയണമെന്ന് തോന്നുന്നു.സംഗതി വർഷങ്ങൾക്ക് മുമ്പാണ്. ഓടിക്കിതച്ചെത്തിയപ്പോഴേക്കും ഇന്റെസിറ്റി തമ്പാനൂർ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ നിന്നും നീങ്ങിത്തുടങ്ങി. ആദ്യം കണ്ട കോച്ചിൽ ഓടിക്കയറി. കയറിയതും അതിലുണ്ടായിരുന്ന കുറേ സ്ത്രീകൾ രൂക്ഷമായി ഒരു നോട്ടം..’അതേ… ഇത് ലേഡീസ് കോച്ചാണ്.. ”ആണോ.. സോറി.. അറിഞ്ഞില്ല.. ട്രെയിൻ വിട്ടപ്പോൾ ഓടിക്കയറിയതാണ്.. ‘കമ്പാർട്ട്‌മെന്റ് കണ്ര്രകഡ് അല്ല.. അതുകൊണ്ട് അടുത്ത കോച്ചിലേക്ക് പോകാനും വയ്യ.. ഇനി വർക്കല എത്തണം..’ഇതൊക്കെത്തന്നെയാ എല്ലാ അവന്മാരുടെയും നമ്പർ.. ”സത്യത്തിൽ.. പിടിച്ചു പോലീസിലേൽപ്പിക്കണം.. ”ചുമ്മാ പറയുന്നതാണെന്നേ.. ലേഡീസ് കോച്ചിൽ കയറാനുള്ള ഓരോരോ… ‘സത്യത്തിൽ, ജീവിതത്തിലിന്നോളം ഇത്രയും ആത്മനിന്ദയും ഭയവും തോന്നിയിട്ടില്ല.പെണ്ണുങ്ങളുടെ സ്ഥിരം ഒരു വർത്തമാനമുണ്ടല്ലോ.. ഇവനൊന്നും അമ്മയും പെങ്ങളുമില്ലേ എന്ന്.. എനിക്കപ്പോൾ തോന്നിയത് ഇവളുമാർക്കൊന്നും അച്ഛനും ഭർത്താവും ആണ്മക്കളുമൊന്നും ഇല്ലേ എന്നാണ് ….മുഖത്ത് നോക്കിയാൽ നായ വെള്ളം കുടിക്കാത്ത ഒരു രാക്ഷസിക്കായിരുന്നു ഏറ്റവും ശൗര്യം.. കൂട്ടത്തിലുണ്ടായിരുന്ന ചെറുപ്പക്കാരികളായ നല്ല സുന്ദരിക്കുട്ടികൾക്ക് ഒരു പ്രശ്നവുമില്ല.. പുള്ളി അബദ്ധത്തിൽ കയറിയല്ലേ, വർക്കല എത്തുമ്പോൾ മാറിക്കയറുമല്ലോ എന്ന് ആ കുട്ടികൾ പറഞ്ഞതും മറക്കാൻ കഴിയില്ല..ബസ്സിൽ വയസ്സായ സ്ത്രീകൾ, ഗർഭിണികൾ, കൈക്കുഞ്ഞുങ്ങളെയും കൊണ്ട് കയറുന്നവർ എന്നിവർക്കൊക്കെ മിക്ക സമയവും സീറ്റൊഴിഞ്ഞു കൊടുക്കുന്നത് ആണുങ്ങളാണ്.. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഒന്നും കാണാത്തപോലെ പ്രകൃതി ഭംഗി ആസ്വദിച്ചിരുന്ന സ്ത്രീകളെ ഇഷ്ടം പോലെ കാണാം.. ചിലർ കുറച്ചുകൂടി മര്യാദ കാട്ടാറുണ്ട്.. പുറകിലേക്ക് നിന്നോളൂ, ആണുങ്ങൾ സീറ്റൊഴിഞ്ഞു തരും എന്ന് ഉപദേശിക്കുന്നവർ…ഓരോ സ്ത്രീയുടെയും മനസ്സിൽ പുരുഷനോടുള്ള അപകർഷതാ ബോധം ഒളിഞ്ഞു കിടക്കുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ട്.അതാണ്, കിട്ടുന്ന അവസരങ്ങളിലൊക്കെ ഇങ്ങനെ പുറത്ത് വരുന്നത്. പുരുഷകേന്ദ്രീകൃതമായ സമൂഹം, മെയിൽ ഷോവനിസം, സ്ത്രീ അടിച്ചമർത്തപ്പെടുന്നു, സ്ത്രീ ശാക്തീകരണം തുടങ്ങിയ വാക്കുകളൊക്കെ ഉണ്ടായത് ഈ കോംപ്ലക്സിൽ നിന്നാണ്.. അപവാദങ്ങൾ ധാരാളമുണ്ട്, പക്ഷേ സാമാന്യഗതിയിൽ ഇതാണ് വാസ്തവം..നീ പെൺകുട്ടിയാണ്.. സൂക്ഷിക്കണം എന്ന് പെണ്മക്കളോട് ഏറ്റവുമധികം പറയുന്നത് സ്ത്രീകൾ തന്നെയാണ്..കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ പേര് ഒപ്പം ചേർത്തില്ലങ്കിൽ എന്തോ അപരാധമാണ് എന്ന് കരുതുന്നത് സ്ത്രീകൾ തന്നെയാണ്… ഒരു വീട്ടിലും അമ്മായിയപ്പൻ മരുമകൾ പ്രശ്നമില്ല, എന്നാൽ അമ്മായിയമ്മ മരുമകൾ പ്രശ്നം പ്രത്യേകം പറയേണ്ടല്ലോ….സ്ത്രീ എങ്ങനെ നടക്കണം, ഉടുക്കണം, എഴുതണം എന്നൊക്കെ വാശിപിടിക്കുന്നത് ആണുങ്ങളല്ല..പക്ഷേ ഇവരൊക്കെ ഒരു കാര്യത്തിൽ ഏകാഭിപ്രായമാണ്..പുരുഷകേന്ദ്രീകൃത സമൂഹം..വീണ്ടും പറയുന്നു.. ഋഃരലുശേീി െഉണ്ട്.. തീർച്ചയായുമുണ്ട്..വെറുതെയല്ല.. അയ്യപ്പൻ ബ്രഹ്മചാരിയായി കാടുകയറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button