ന്യൂഡൽഹി: സബ് സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 100 രൂപ 50 പൈസ കുറച്ചു. നാളെ മുതല്‍ പുതുക്കിയ വില നിലവില്‍ വരും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്.
സബ്സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് ഇപ്പോള്‍ 737 രൂപ 50 പൈസയാണ് വില. ഇത് നാളെ മുതല്‍ 637 രൂപയായി കുറയും. സബ്സിഡിയുള്ള സിലിണ്ടറുകള്‍ക്ക് വില 495.35 ആയി കുറയും.
അന്താരാഷ്ട്ര വിപണിയില്‍ എല്‍പിജി വില കുറഞ്ഞതാണ് സിലിണ്ടര്‍ വില കുറക്കാന്‍ കാരണം. രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കും ഇതിന് സഹായകമായതായി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പറയുന്നു. സബ് സിഡി തുകയായ 142 രൂപ 65 പൈസ ഉപഭോക്താക്കളുടെ അക്കൗണ്ടിലേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ ചെയ്യും
Post Your Comments