KeralaNews

കല്ലായിപ്പുഴ നവീകരണത്തിന് നിരവധി പദ്ധതികളുമായി കോര്‍പ്പറേഷന്‍

 

കോഴിക്കോട: . മരണമുഖത്തേക്ക് ഒഴുകുന്ന ‘കവിതകളിലെ മൊഞ്ചത്തിപ്പുഴ’യെ സംരക്ഷിക്കാന്‍ ദ്രുതഗതിയില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ് കോഴിക്കോട് കോര്‍പറേഷന്‍. പലകൈകള്‍ ഒന്നിച്ചാണ് കല്ലായിപ്പുഴയുടെ പുനരുദ്ധാരണം സാധ്യമാക്കുക. മലിനീകരണ നിയന്ത്രണ ബോര്‍ഡും ഡിസ്ട്രിക്ട് ലെവല്‍ ടെക്‌നിക്കല്‍ കമ്മിറ്റിയും ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഒപ്പം പൊതുജനങ്ങളുടെ സഹായവും തേടും.

ദേശീയ ഹരിത ട്രിബ്യൂണലിന്റെ റിപ്പോര്‍ട്ട് പ്രകാരം അനുവദനീയമായതില്‍ കൂടുതല്‍ മലിനപ്പെട്ട് കല്ലായിപ്പുഴ റെഡ്‌സോണിലാണ്. രാജ്യത്തെ വിവിധ നദികളിലെ മാലിന്യത്തിന്റെ നിരക്കുകള്‍ പരിശോധിച്ചതില്‍ 351 നദികള്‍ റെഡ്‌സോണിലുള്ളത്.
പുഴയിലെ മാലിന്യങ്ങള്‍ കുറയ്ക്കാനാണ് ആദ്യഘട്ട ശ്രമം. ഇതിനായി കോര്‍പറേഷന്‍ നടപ്പാക്കുന്ന പദ്ധതികളോടൊപ്പം ഏജന്‍സികള്‍ നടപ്പാക്കുന്നവയും കൂട്ടിയിണക്കി കരട് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. പ്ലാനിന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി.

കല്ലായിപ്പുഴയുടെ ഉത്ഭവസ്ഥാനത്ത് നിന്നുതുടങ്ങി അറബിക്കടലില്‍ പതിക്കുന്ന ഇടംവരെ മാലിന്യങ്ങളും കൈയേറ്റവും വ്യാപകമാണ്. മാമ്പുഴയില്‍നിന്നും ബേപ്പൂര്‍, കനോലി കനാലുകളില്‍നിന്നും മലിന ജലമാണ് കല്ലായിപ്പുഴയില്‍ എത്തുന്നത്. ഒപ്പം ഓടകളും മറ്റ് കൈവഴികളും വഴി കക്കൂസ് മാലിന്യങ്ങള്‍ അടക്കമുള്ള എത്തുന്നുണ്ട്. ഇവ ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യുക. ഇതിനായി കോര്‍പറേഷന്‍ ഒരു ചുവട് മുന്നോട്ട് പോയിക്കഴിഞ്ഞു.

ബീച്ചിലും മെഡിക്കല്‍ കോളേജിലുമായി മലിനജല സംസ്‌കരണ പ്ലാന്റ് തുടങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മലിനജലം സംസ്‌കരിച്ച ശേഷം മാത്രം പുഴകളിലും കടലിലും ഒഴുക്കിവിടാനാണ് തീരുമാനം. പ്ലാസ്റ്റിക് കുപ്പികളടക്കമുള്ളവ വലിച്ചെറിയുന്ന സംസ്‌കാരം ഒഴിവാക്കാന്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button