ലണ്ടന്: കുത്തേറ്റ് പിടയുമ്പോഴും എട്ടു മാസം ഗര്‍ഭിണിയായ യുവതി കുഞ്ഞിന് ജന്മം നല്‍കി. സൗത്ത് ലണ്ടന് സമീപം ക്രോയ്ഡനിലാണ് സംഭവം നടന്നത്. കല്ലി മേരി ഫേവ്രെല്ലേ എന്ന 26-കാരിയാണ് മരണത്തിന് തൊട്ടുമുമ്പ് എട്ട്മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന് ജന്മം നല്‍കിയത്. കുഞ്ഞിന് ജന്മം നല
ജൂണ്‍ 29 രാത്രിയാണ് അവിചാരിതമായി പോലീസിന് ഒരു ഫോണ്‍ സന്ദേശം ലഭിച്ചത്. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ പോലീസ് കുത്തേറ്റ് പിടയുന്ന കെല്ലിയെയാണ് കണ്ടത്. എന്നാല്‍ പ്രാഥമിക ചികിത്സ നല്‍കി യുവതി രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കുകയും ഹൃദയാഘാതം മൂലം മരിക്കുകയുമായിരുന്നു.
യുവതിയെ കുത്തിയെന്നു സംശയിക്കുന്ന 29-കാരനേയും, 37-കാരനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഒരു യുവതി കൊല്ലപ്പെടുകയും കുഞ്ഞ് അതിഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയും ചെയ്യുന്നത് ദാരുണമാണെന്നും പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments