മുംബൈ : യുവതി വാട്സ്ആപ്പില്‍ ഇട്ട സ്റ്റാറ്റസിനെ ചൊല്ലി അയല്‍വാസികളുമായി ഉണ്ടായ അടിപിടിയില്‍ 48-കാരി മരിച്ചു. മുംബൈയിലെ ശിവാജി നഗറില്‍ ഫെബ്രുവരി 10-നാണ് സംഭവം നടന്നത്. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് മരണമെന്ന് പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട ലീലാവതി ദേവി പ്രസാദിന്റെ മകള്‍ പ്രീതി പ്രസാദാണ് വാട്സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടത്. പ്രീതിയുടെ സുഹൃത്തും അയല്‍ക്കാരിയുമായ 17-കാരിയുമായുള്ള പ്രശ്‌നത്തെ സംബന്ധിക്കുന്നതായിരുന്നു സ്റ്റാറ്റസ്. പ്രീതിയുടെ സ്റ്റാറ്റസ് കണ്ടതിന് പിന്നാലെ ഇത് ചോദ്യം ചെയ്യാനായി അയല്‍ക്കാരിയും അമ്മയും സഹോദരനും ഇവരുടെ വീട്ടിലേക്ക് എത്തി. ഇവിടെ വെച്ചുണ്ടായ തര്‍ക്കത്തിലും തുടര്‍ന്നുള്ള കയ്യേറ്റത്തിലും ലീലാവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Read Also : വാട്ട്‌സ് ആപ്പ് വെബില്‍ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു
കൊല്ലപ്പെട്ട ലീലാവതിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മര്‍ദ്ദനമേറ്റതാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കുറ്റത്തിന് 17കാരിയായ അയല്‍ക്കാരിക്കും ഇവരുടെ അമ്മയ്ക്കും സഹോദരനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments