Latest NewsKeralaIndia

കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ മറിഞ്ഞു; അടിയില്‍പ്പെട്ട യാത്രക്കാരനായ കുട്ടിയുടെ മുഖം പന്നി കടിച്ചുകീറി, 65 തുന്നല്‍

മൂക്കിന്റെ ഉള്ളില്‍ പൊട്ടലുണ്ടായി. വായയുടെ ഭാഗത്ത് പറിഞ്ഞു തൂങ്ങിയ നിലയില്‍ ആയിരുന്നു.

കാട്ടുപന്നി ചാടിവീണതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞു. യാത്രക്കാരനായ ബാലനും പന്നിയും ഓട്ടോയുടെ അടിയില്‍ കുടുങ്ങി. ഇതിനിടെ പന്നി കുട്ടിയുടെ മുഖം കടിച്ചുകീറി. സാരമായി പരിക്കേറ്റ കുന്നുംകൈ ഓട്ടപ്പടവ് സ്വദേശി ഇസ്മായിലിന്റെ മകന്‍ സഹദി(എട്ട്)നെ ചെറുവത്തൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സഹദിന്റെ മുഖത്ത് 65 തുന്നല്‍ വേണ്ടിവന്നു.

സഹദിന്റെ ശരീരത്തില്‍ 65 ഓളം തുന്നിക്കെട്ടുകള്‍ വേണ്ടിവന്നതായി ചെറുവത്തൂര്‍ കെ.എ.എച്ച്‌.എം ആശുപത്രിയിലെ ഡോ. ടി.കെ. മുഹമ്മദലി പറഞ്ഞു. കണ്ണിനും ചെവിക്കും മധ്യത്തില്‍ മാംസം മുറിച്ചുവെച്ചാണ് തുന്നിക്കെട്ടിയത്. മൂക്കിന്റെ ഉള്ളില്‍ പൊട്ടലുണ്ടായി. വായയുടെ ഭാഗത്ത് പറിഞ്ഞു തൂങ്ങിയ നിലയില്‍ ആയിരുന്നു. മുകള്‍ഭാഗത്തെ മുന്‍ നിര പല്ലുകളും കൊഴിഞ്ഞുപോയി.

ശനിയാഴ്ച രാത്രി പത്തുമണിയോടെ മൗക്കോടിനടുത്ത പൂവത്താങ്കല്ലില്‍ വെച്ചാണ് സംഭവം. ഇസ്മായിലും കുടുംബവും മൗക്കോടിലേക്ക്‌ പോകുംവഴി പാലക്കുന്നില്‍ ശനിയാഴ്ച രാത്രി 10-നാണ് സംഭവം. റോഡിനുകുറുകെ പോവുകയായിരുന്ന പന്നി പെട്ടെന്ന് തിരിച്ചുവന്ന്‌ ഓട്ടോറിക്ഷയുടെ മേല്‍ ചാടിവീഴുകയായിരുന്നു. സഹദിന്റെ ഉമ്മ നൂര്‍ജഹാന്റെ ജ്യേഷ്ഠത്തി ഫൗസിയയുടെ മകളുടെ വിവാഹ ചടങ്ങില്‍ സംബന്ധിച്ച ശേഷം കുന്നുംകൈ പാലാകുന്നില്‍ നിന്നും വീട്ടിലേക്ക് മടങ്ങവെയാണ് ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.

കുന്നിന്‍ ചെരുവിലെ കാട്ടിനുള്ളില്‍ നിന്നും റോഡിലേക്ക് കയറിയ കാട്ടുപന്നി ഓട്ടോറിക്ഷ കുത്തിമറിക്കുകയായിരുന്നു. ആക്രമണത്തില്‍ പാതിമയക്കിത്തില്‍ താഴേക്ക് തെറിച്ചുവീണ സഹദിനെ കാട്ടുപന്നി തേറ്റ കൊണ്ട് കുത്തി. ഇസ്മായില്‍ ആണ് ആട്ടോറിക്ഷ ഓടിച്ചിരുന്നത്. വണ്ടി മുഴുവന്‍ പന്നി തകര്‍ത്തു. പിന്നീട് ഇരുളില്‍ ഓടിമറഞ്ഞു. ഓട്ടോറിക്ഷ ഉയര്‍ത്തിയാണ് കുട്ടിയെ രക്ഷിച്ചത്. മൗക്കോട് ഗവ. എല്‍.പി. സ്കൂള്‍ വിദ്യാര്‍ഥിയാണ് സഹദ്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മറ്റുള്ളവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button