
ഹൈദരാബാദ്: ബിജെപിക്കും ആര്‍എസ്എസിനുമെതിരെ വീണ്ടും തുറന്നടിച്ച് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. രാജ്യത്തെ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് കാരണം ബിജെപിയുടെ രാഷ്ട്രീയ മാര്‍ഗദര്‍ശിയായ ആര്‍എസ്എസ് ആണെന്ന് ഒവൈസി പറഞ്ഞു. പ്രധാനമന്ത്രി ഇതിന് എതിരെ സംസാരിക്കുന്നുണ്ടെങ്കിലും അത് തടയാന്‍ അദ്ദേഹത്തിനു കഴിയുന്നില്ലെന്നും ഒവൈസി കുറ്റപ്പെടുത്തി.
മുസ്ലീങ്ങള്‍ക്കെതിരെ ജനങ്ങളുടെ മനസില്‍ വിദ്വേഷം നിറയ്ക്കുകയാണ്. ജയ് ശ്രീ റാം, വന്ദേമാതരം എന്ന് വിളിച്ചില്ലെങ്കില്‍ ജനങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ പോകുന്നില്ല. ഒവൈസി പറഞ്ഞു. മുസ്ലീങ്ങളേയും ദളിതരരേയുമാണ് ഇത്തരക്കാര്‍ ലക്ഷ്യം വക്കുന്നത്. ജാര്‍ഖണ്ഡില്‍ ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു ഒവൈസി.
ആള്‍ക്കൂട്ട ആക്രമണങ്ങളെല്ലാം ഒരേ തരത്തിലാണ് നടക്കുന്നതെന്നും എന്നാല്‍ അത് തടയാന്‍ ബിജെപിയോ ആര്‍എസ്എസോ ഉദ്ദേശിക്കുന്നില്ലെന്നും ഒവൈസി കുറ്റപ്പെടുത്തി. രാജ്യത്തെ ജനങ്ങളുടെ മനസില്‍ മുസ്ലീങ്ങളെ തീവ്രവാദികളും, രാജ്യദ്രോഹികളും, പശുക്കളെ വധിക്കുന്നവരും എന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മുസ്ലീങ്ങള്‍ക്കെതിരേ വെറുപ്പിന്റെ രാഷ്ട്രീയമാണ് ബിജെപി. നടത്തുന്നതെന്നും ഒവൈസി ആരോപിച്ചു.
Post Your Comments