തിരുവനന്തപുരം: പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവര്‍ക്ക് ഹെല്‍മെറ്റ്, നമ്പര്‍ പ്ലേറ്റ് തുടങ്ങിയവ നിര്‍മാതാക്കള്‍ സൗജന്യമായി നല്‍കണം. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം അനുശാസിക്കുന്ന ഈ വിവരം കേരള പോലീസ് ഫെയിസ്ബുക്ക് പേജ് പൊതുജനങ്ങളെ അറിയിക്കുന്നു. സാരി ഗാര്‍ഡ്, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവയും സൗജന്യമായി നിര്‍മാതാക്കള്‍ നല്‍കണം.
മോട്ടോര്‍ വാഹന ചട്ടത്തിന്റെ 138(F) അനുസരിച്ച് 2014 ഏപ്രില്‍ 1 മുതല്‍ കേരളത്തില്‍ ഈ നിയമം ബാധകമാണ്. ഇരുചക്ര വാഹനങ്ങള്‍ക്കൊപ്പം ഹെല്‍മെറ്റും വിലയീടാക്കാതെ നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം വാഹനം രജിസ്റ്റര്‍ ചെയ്തു നല്‍കിയാല്‍ മതിയെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലറില്‍ പറയുന്നു. അപ്രകാരം പ്രവര്‍ത്തിക്കാത്ത ഡീലര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
വാഹനങ്ങളുടെ നമ്പര്‍ പ്ലെയിറ്റ്, റിയര്‍ വ്യൂ മിറര്‍, സാരി ഗാര്‍ഡ്, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവ വാഹനത്തോടൊപ്പം സൗജന്യമായി നല്‍കേണ്ടതാണെന്ന് കേരള പോലീസ് പോസ്റ്റില്‍ പറയുന്നു.
Post Your Comments