KeralaLatest News

പിരിച്ചുവിട്ട കെഎസ്ആർടിസി ജീവനക്കാരെ തിരിച്ചെടുക്കും

തിരുവനന്തപുരം : പിരിച്ചുവിട്ട കെഎസ്ആർടിസി താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കും. ദിവസ വേതന അടിസ്ഥാനത്തിലാണ് ഡ്രൈവർമാരെ തിരിച്ചെടുക്കുന്നത്. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം 2108 ജീവനക്കാരെയാണ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. ഈ ജീവനക്കാരെയെല്ലാം തിരിച്ചെടുക്കും. ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസിയിലെ മൂന്ന് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനമെടുത്തത്.

ജീവനക്കാരെ പിരിച്ചുവിട്ടതോടെ നിരവധി സർവീസുകൾ മുടങ്ങിയിരുന്നു. അതിനാലാണ് ജീവനക്കാരെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. രണ്ടുദിവസം നിലവിലെ സാഹചര്യം തുടരും.ആവശ്യത്തിന് ഡ്രൈവർമാരില്ലാത്തതിനാൽ ഏകദേശം 200 ഓളം സര്‍വീസുകളാണ് സംസ്ഥാനമൊട്ടാകെ നിർത്തിയത്.

സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ 2,108 താൽക്കാലിക ഡ്രൈവർമാരെയാണ് കെഎസ്ആർടിസി കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. പിഎസ് സി റാങ്ക് പട്ടികയിലുള്ളവരുടെ പരാതിയിലായിരുന്നു കൂട്ട പിരിച്ചുവിടലിന് കോടതി നിർദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button