തിരുവനന്തപുരം : കസാഖ്സ്ഥാനില്‍ തൊഴിലാളി സംര്‍ഷമുണ്ടായ ടെങ്കിസ് എണ്ണപ്പാടത്ത് പണിയെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിമാനത്താവളംവരെ സുരക്ഷ നല്‍കും. കസാഖിസ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് വിദേശികളും തദ്ദേശീയരുമായ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്നുണ്ടായ ആശങ്കകള്‍ ഒഴിയുന്നു.
വിദേശകാര്യസഹമന്ത്രി വി മുരളീധരന്റെ ഇടപടെലോടെ ഇന്ത്യന്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പായി. വിദേശകാര്യമന്ത്രാലയത്തിന്റെ ആവശ്യപ്രകാരമാണ് കസാഖിസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം. മലയാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ സുരക്ഷിതരാണ്. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം നോര്‍ക്ക റൂട്‌സും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിരുന്നു.
പരുക്കേറ്റ നാല് ഇന്ത്യക്കാരുടെ ആരോഗ്യനില തൃപ്തികരമാണ്. പരുക്കുകള്‍ ഗുരുതരമല്ല. തൊഴിലാളികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നുണ്ട്. ലബനന്‍കാരനായ ലോജിസ്റ്റിക്‌സ് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ചിത്രമാണ് പ്രകോപന കാരണം. ചിത്രങ്ങള്‍ അപമാനകരമാണെന്ന് ആരോപിച്ച് തദ്ദേശീയരായ തൊഴിലാളികള്‍ വിദേശീയരായ തൊഴിലാളികളെ ആക്രമിച്ചു.
എണ്ണപ്പാടത്തിന് സമീപത്തെ ഹോട്ടലുകളിലാണ് ഇന്ത്യക്കാര്‍ കഴിയുന്നത്. ഇവരെ ഇവിടെ നിന്ന് മാറ്റാന്‍ നീക്കം നടക്കുന്നുണ്ട്. വിദേശികളെ പുറത്തെത്തിക്കാന്‍ വാഹനമെത്തിച്ചെങ്കിലും തദ്ദേശീയര്‍ കല്ലെറിഞ്ഞു. തൊഴിലാളികള്‍ക്കായി ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തുറന്നിട്ടുണ്ട്.
Post Your Comments