ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പുതിയ എവേ ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കിയതിന് പിന്നാലെ കളറിന്റെ പേരിൽ പല ട്രോളുകളും ഉയർന്നിരുന്നു. പിന്നില്‍ മുഴുവനായും ഓറഞ്ച് നിറവും മുന്‍പില്‍ കടുംനീലയുമാണ് ജേഴ്‌സിയുടെ നിറം. ഓറഞ്ച് ജേഴ്‌സി വഴി ഇന്ത്യന്‍ കായിക മേഖലയെ കാവിവത്കരിക്കാനുള്ള ബി.ജെ.പി ശ്രമത്തിന്റെ ഭാഗമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നത്. കൂടാതെ ജേഴ്‌സിക്ക് ഐ.ഒ.സിയുടെ പെട്രോള്‍ പമ്പ് ജീവനക്കാരുടെ യൂണിഫോമിനോടുള്ള സാമ്യം ചൂണ്ടിക്കാട്ടിയും ട്രോളുകൾ ഉയർന്നു.
എന്നാൽ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. ” രാജ്യത്തെ ഒരുമിപ്പിക്കുന്ന നിറങ്ങള്‍. ടീം ഇന്ത്യയ്ക്കായി ഹൃദയം നിറഞ്ഞ് കൈയടിക്കു.” -എന്നായിരുന്നു ഐ.ഒ.സിയുടെ ട്വീറ്റ്.
Colors that unite the country ! Join us as we #BleedOrange (and blue) and cheer our hearts out for #TeamIndia for #CWC2019 #CricketCarnival pic.twitter.com/kORHDJJuX7
— Indian Oil Corp Ltd (@IndianOilcl) June 29, 2019
Post Your Comments