Latest NewsIndia

ദേശീയപാത വികസനം യാഥാര്‍ത്ഥ്യമാകും; ബാങ്ക് വായ്പകള്‍ക്കായി കാത്തിരിക്കുകയാണെന്ന് നിതിന്‍ ഗഡ്കരി

കേരളത്തിലെ അടക്കം ദേശീയപാത വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ ബാങ്ക് വായ്പകള്‍ക്കായി കാത്തിരിക്കുകയാണെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍. കെട്ടിക്കിടക്കുന്ന ദേശീയ പാതാ പദ്ധതികള്‍ സംബന്ധിച്ച ജോസ്.കെ.മാണിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കശ്മീരിലെ രാഷ്ട്രപതി ഭരണം നീട്ടാന്‍ അംഗീകാരം തേടുന്ന പ്രമേയം ഇന്ന് രാജ്യസഭ ചര്‍ച്ച ചെയ്യും. ജമ്മുകശ്മീര്‍ സംവരണ ഭേഗദതി ബില്‍ ഇന്ന് ലോക്‌സഭ പാസാക്കാനായി പരിഗണിക്കും.

അതേസമയം ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കാനുള്ള െചലവിന്റെ നാലിലൊന്നായ 6,000 കോടി രൂപ നല്‍കാന്‍ സംസ്ഥാനം തീരുമാനിച്ചു. തീരദേശ, മലയോര ഹൈവേകള്‍ക്ക് അനുവദിച്ച തുകയില്‍ നിന്നു നിശ്ചിത തുക ഇതിനായി നീക്കിവച്ചേക്കും. 2014ല്‍ ഇവയ്ക്കായി തുക അനുവദിച്ചെങ്കിലും കാര്യമായി പണം ചെലവഴിച്ചിട്ടില്ലാത്തതിനാലാണിത്.

ഇതിനു പുറമേ കിഫ്ബിയില്‍ നിന്നോ ബജറ്റില്‍ നിന്നോ തുക കണ്ടെത്താനും ആലോചിക്കുന്നുണ്ട്. മൂന്നു വര്‍ഷത്തോളം നടപടികള്‍ നീക്കിയിട്ടും പണം കൊടുത്തില്ലെന്ന കാരണത്താല്‍ വികസനം മുടങ്ങരുതെന്ന ഉദ്ദേശത്തിലാണു സാമ്പത്തിക ഞെരുക്കത്തിനിടയിലും പല മാര്‍ഗങ്ങളിലൂടെ പണം കണ്ടെത്താന്‍ തീരുമാനിച്ചതെന്നു മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ദേശീയപാതയിലെ നിര്‍മാണങ്ങളുമായി ബന്ധപ്പെട്ടു ജിഎസ്ടി ഇനത്തില്‍ ലഭിക്കുന്ന സംസ്ഥാന വിഹിതവും കേന്ദ്രത്തിനു നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button