CinemaIndiaBollywood

മതവിശ്വാസത്തിന്റെ പേരില്‍ അഭിനയം നിര്‍ത്തിയ നടി സൈറയെ പോലെ ഹിന്ദു നടിമാര്‍ അഭിനയം നിര്‍ത്തണമെന്ന് ഹിന്ദുമഹാസഭ പ്രസിഡന്റ്

സിനിമാ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിക്കുന്നതിനാല്‍ അഭിനയം നിര്‍ത്തുകയാണെന്നാണ് സൈറ പറഞ്ഞത്.

ന്യൂഡല്‍ഹി: മതവിശ്വാസത്തിന്റെ പേരില്‍ അഭിനയം നിര്‍ത്തിയ നടി സൈറയെ ഹിന്ദു നടിമാര്‍ മാതൃകയാക്കണമെന്ന് ഹിന്ദുമഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി. സൈറയില്‍ നിന്ന് ഹിന്ദു നടിമാര്‍ പ്രചോദനം ഉള്‍ക്കൊള്ളണമെന്നും സ്വാമി പറഞ്ഞു. സൈറയുടെ തീരുമാനം പ്രശംസനീയമാണ്. അതുകൊണ്ടുതന്നെ ഈ മാതൃക പിന്തുടരാന്‍ ഹിന്ദു നടിമാരും തയ്യാറാകണമെന്നും ചക്രപാണി ട്വീറ്റ് ചെയ്തു. സിനിമാ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിക്കുന്നതിനാല്‍ അഭിനയം നിര്‍ത്തുകയാണെന്നാണ് സൈറ പറഞ്ഞത്.

ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സൈറ തന്റെ കരിയര്‍ അവസാനിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയത്. ‘ബോളിവുഡില്‍ കാലു കുത്തിയപ്പോള്‍ അതെനിക്ക് പ്രശസ്തി നേടിത്തന്നു, പൊതുമധ്യത്തില്‍ ഞാനായി ശ്രദ്ധാ കേന്ദ്രം. പലപ്പോഴും യുവാക്കള്‍ക്ക് മാതൃകയായി തെരഞ്ഞെടുക്കപ്പെട്ടു. ഈ വ്യക്തിത്വത്തില്‍ ഞാന്‍ സന്തോഷവതിയല്ലെന്ന് കുറ്റസമ്മതം നടത്താന്‍ ആഗ്രഹിക്കുന്നു’, സൈറ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.

തന്റെ വ്യക്തിത്വത്തിലും തൊഴില്‍ രീതിയിലും തനിക്ക് സന്തോഷം ലഭിച്ചില്ലെന്നും ഈ രംഗവുമായി ചേര്‍ന്ന് പോകാന്‍ കഴിയുമെങ്കിലും ഇത് തന്റെ് സ്ഥലമായി അനുഭവപ്പെട്ടില്ലെന്നും നടി തന്റെ കുറിപ്പില്‍ വ്യക്തമാക്കി. വിശ്വാസവുമായി നിരന്തരം ഇടപെടല്‍ നടത്തുന്ന ജോലിയില്‍ താന്‍ തുടര്‍ന്നപ്പോള്‍ അത് തന്റെ മതവുമായും അള്ളാഹുവുമായുള്ള ബന്ധത്തിന് ഭീഷണിയായെന്നും സൈറ കൂട്ടിച്ചേര്‍ത്തു.

ഖുറാനും അള്ളാഹുവിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളുമാണ് തന്നെക്കൊണ്ട് തീരുമാനം എടുപ്പിച്ചതെന്നും ജീവിതത്തോടുള്ള സമീപനം മാറ്റാന്‍ കാരണമായതെന്നും സൈറ പറഞ്ഞു. വിജയങ്ങളോ പ്രശസ്തിയോ അധികാരമോ സമ്പത്തോ ഒരാളുടെ വിശ്വാസത്തെയോ സമാധാനത്തെയോ നഷ്ടപ്പെടുത്തുന്നതോ പണയപ്പെടുത്തുന്നതോ ആകരുതെന്നും പറഞ്ഞുകൊണ്ടാണ് സൈറ കുറിപ്പ് അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button