തിരുവനന്തപുരം: മുൻ എസ് ഐയെ മക്കൾ വഴിയിൽ ഉപേക്ഷിച്ചു.വട്ടിയൂര്‍ക്കാവ് സ്വദേശിയായ റിട്ട. എസ് ഐയ്ക്ക് നേരെയാണ് മക്കളുടെ ഈ ക്രൂരത. കൊടുംവെയിലില്‍ പിതാവിനെ നാലുമണിക്കൂറോളം റോഡിലിരുത്തി. ഒടുവിൽ പോലീസുകാരും നാട്ടുകാരുമാണ് രക്ഷകരായിട്ട് എത്തിയത്.
റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് ഏഴ് ആണ്‍മക്കളുണ്ട്. പ്രതിമാസം 27,000 രൂപ പെൻഷൻ തുക ലഭിക്കുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.അവരെ കാണാന്‍ ഒപ്പം താമസിച്ചിരുന്ന മകനും കുടുംബവും ആശുപത്രിയിലേക്കു പോയപ്പോഴാണ് അച്ഛനെ കസേരയിലാക്കി വീട്ടിനു മുന്നിലെ റോഡില്‍ ഇരുത്തിയത്.
രാവിലെ എട്ടുമണിയോടെ റോഡില്‍ ഇരിക്കാന്‍ തുടങ്ങിയ അദ്ദേഹം ഉച്ചയായിട്ടും അവിടെത്തന്നെ ഇരിക്കുന്നത് കണ്ടാണ് നാട്ടുകാര്‍ ഇടപെട്ടത്. ഇവര്‍ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.പോലീസെത്തി മറ്റൊരു മകന്റെ വീട്ടിൽ എത്തിച്ചു. എന്നാൽ ആ മകൻ കയ്യൊഴിഞ്ഞു. ഒടുവിൽ മക്കളെയെല്ലാം വിളിച്ചുവരുത്തി പോലീസ് ചർച്ച നടത്തി. സംരക്ഷണം ഏറ്റെടുത്തില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments