പുതിയ പേരിൽ പുതിയ രൂപത്തിൽ വിപണി പിടികക്കുകയാണ് വ്യാജ വെളിച്ചെണ്ണ.ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ മായം കലർന്നതായി കണ്ടെത്തി നിരോധിക്കുന്ന വെളിച്ചെണ്ണ ബ്രാൻഡുകളാണ് പുതിയ പേരുകളിൽ അടുത്ത ദിവസങ്ങളിൽ വിപണിയിലെത്തിയിരിക്കുന്നത്
എന്നാൽ ഭക്ഷ്യഎണ്ണ നിർമാണക്കമ്പനിയായി രജിസ്റ്റർ ചെയ്യുന്ന ഒരു കമ്പനിക്ക് തന്നെ നാല് പേരുകളിൽ ഉത്പന്നം വിപണിയിലെത്തിക്കാം. ഇതാണ് കമ്പനികൾ മുതലെടുക്കുന്നത്. ഒരു ബ്രാൻഡ് നിരോധിക്കുമ്പോൾ തൊട്ടടുത്ത ദിവസങ്ങളിൽ അടുത്ത പേരിൽ അതേ ഉത്പന്നം മറ്റൊരു പേരിൽ വിപണിയിലെത്തിക്കുകയാണ് കമ്പനികൾ.
ഇത്തരത്തിൽ എത്തുന്നവയിൽ പാംഓയിൽ ചേർത്തുള്ള വെളിച്ചെണ്ണകളാണ് അധികവും. കൂടാതെ കൊപ്രയുടെ മുകളിലെ പാളി ഉപയോഗിച്ചുണ്ടാക്കുന്ന എണ്ണയും വെളിച്ചെണ്ണയെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്.സമീപകാലത്തായിഓയിൽ മില്ലിൽ നിന്ന് ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ സൗഭാഗ്യ, സുരഭി എന്നീ പേരുകളിൽ എത്തുന്നത് കണ്ടെത്തുകയും അത് നിരോധിക്കുകയും ചെയ്തു. തുടർന്ന് ആയില്യം, സൂര്യ എന്നീ ബ്രാൻഡുകളിൽ ഇതേ കമ്പനി വെളിച്ചെണ്ണ വിപണിയിൽ എത്തിച്ചു. പരിശോധനയിൽ ഗുണനിലവാരം കുറഞ്ഞതായും കണ്ടെത്തിയിരുന്നു.
Post Your Comments