KeralaLatest NewsNewsBusiness

വിപണിയിൽ സുലഭമായി വ്യാജ മറയൂർ ശർക്കര, കർഷകർ പ്രതിസന്ധിയിൽ

പരമ്പരാഗത രീതിയിലാണ് മറയൂർ ശർക്കര നിർമ്മിക്കുന്നത്

മറയൂർ: ഗുണനിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്നതാണ് മറയൂർ ശർക്കര. രുചിയും ഗുണമേന്മയുമാണ് മറ്റു ശർക്കരയിൽ നിന്നും മറയൂർ ശർക്കരയെ വ്യത്യസ്തമാക്കുന്നത്. എന്നാൽ, മറയൂർ ശർക്കരയുടെ പേരിൽ വ്യാജൻ എത്തിയതോടെ ഉൽപ്പാദകർ പ്രതിസന്ധിയിലായിരിക്കുകയാണ്. മറയൂർ ശർക്കര എന്ന പേരിൽ എത്തുന്ന വ്യാജ ശർക്കരയെ തടയുമെന്ന സർക്കാറിന്റെ വാഗ്ദാനം പാളിയതോടെ വ്യാജനെ തിരിച്ചറിയാൻ ഉൽപ്പാദകർ പുതിയ മാർഗം അവലംബിച്ചിരിക്കുകയാണ്. ജിഐ ടാഗുമായാണ് കർഷകർ രംഗത്തെത്തിയിട്ടുള്ളത്.

തമിഴ്നാട്ടിൽ നിന്നെത്തുന്ന ഗുണനിലവാരമില്ലാത്ത ശർക്കരയാണ് മറയൂർ ശർക്കര എന്ന പേരിൽ വിപണിയിൽ വിറ്റുപോകുന്നത്. ഇത് തടയാൻ കരിമ്പ് ഉൽപ്പാദന വിതരണ സംഘം ജിഐ ടാഗുകൾ കൂടി അച്ചടിച്ച് ശർക്കര വിപണനം നടത്തുകയാണ്. ഇനി കരിമ്പ് ഉൽപ്പാദന സംഘത്തിന് കീഴിൽ ഉള്ള മുഴുവൻ കർഷകരുടേയും ശർക്കരകൾ ഈ ടാഗോടു കൂടിയായിരിക്കും വിപണിയിലെത്തുക. അതിനാൽ, ഉപഭോക്താക്കൾക്ക് മറയൂർ ശർക്കരയെയും വ്യാജനേയും എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും എന്നാണ് വിലയിരുത്തൽ.

Also Read: കശ്മീരിലെ സാധാരണക്കാര്‍ക്ക് കൂടുതല്‍ സംരക്ഷണമൊരുക്കി കേന്ദ്രം

പരമ്പരാഗത രീതിയിലാണ് മറയൂർ ശർക്കര നിർമ്മിക്കുന്നത്. വിപണിയിൽ വ്യാജൻ എത്തുമ്പോൾ ഉൽപ്പാദകർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. മറയൂർ ശർക്കരയ്ക്ക് 2019 മാർച്ച് 8 നാണ് സർക്കാറിൽ നിന്ന് ഭൗമസൂചിക പദവി ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button