Latest NewsUAEGulf

കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പോയാല്‍ 10 വര്‍ഷം തടവും പിഴയും; കര്‍ശന നിയമവുമായി യുഎഇ

ദുബായ്: കുട്ടികളെ പൂട്ടിയിട്ട വാഹനത്തിനുള്ളില്‍ തനിച്ചാക്കി പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ. കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി പുറത്തുപോയാല്‍ പത്ത് ലക്ഷം ദിര്‍ഹം പിഴയും (ഏകദേശം 1.87 കോടി രൂപ) പത്തു വര്‍ഷം തടവും ശിക്ഷ ലഭിക്കാം. യു.എ.ഇ. ശിശുസംരക്ഷണ നിയമത്തിന്റെ ഭാഗമായാണ് കുട്ടികളുടെ സുരക്ഷയുറപ്പാക്കുന്ന ശിക്ഷാവിധികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കടുത്ത ചൂടില്‍ കാറില്‍ തനിച്ചായ കുട്ടികള്‍ മരിക്കുകയോ അവശരാവുകയോ ചെയ്യുന്നത് വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം.

കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. ശിശുസംരക്ഷണ നിയമപ്രകാരം കുട്ടികളെ അശ്രദ്ധമായി കൈകാര്യം ചെയ്യുകയോ, അവഗണിക്കുകയോ, അവര്‍ക്ക് ശാരീരികവും മാനസികവും വൈകാരികവും ധാര്‍മികവുമായ പരിഗണന ലഭിക്കാത്തവിധം തടവിലാക്കപ്പെടുകയോ ചെയ്താല്‍ 5000 ദിര്‍ഹം (93,860 രൂപ) പിഴയും തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരത്തില്‍ ഒറ്റപ്പെടുമ്പോള്‍ കുട്ടി അഭിമുഖീകരിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളുടെ തോതനുസരിച്ച് ശിക്ഷയിലും മാറ്റമുണ്ടാകും. ഇത് പത്തു ലക്ഷം ദിര്‍ഹം വരെ പിഴയും പത്ത് വര്‍ഷം വരെ തടവുമാവാം. സംഭവ സമയത്ത് കുട്ടിയുടെ പരിപാലന ചുമതലയുള്ള ആള്‍ക്കാണ് ശിക്ഷ ലഭിക്കുക.

പൊതുസ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് അതിനുള്ളില്‍ കുട്ടികളെ ഇരുത്തി വാഹനം ലോക്ക് ചെയ്ത് പോവുകയും അപകടമുണ്ടാവുകയും ചെയ്യുന്നത് പതിവായതോടെയാണ് ഇത്തരത്തിലൊരു നടപടി. ഇത്തരം അശ്രദ്ധ മൂലം കുട്ടികള്‍ക്ക് ശ്വാസം കിട്ടാതെ മരണം വരെ സംഭവിക്കാവുന്നതാണ്. വാഹനത്തിന്റെ എഞ്ചിന്‍ ഓണാക്കി എസി പ്രവര്‍ത്തിപ്പിച്ച് പോകുമ്പോള്‍ കുട്ടികള്‍ ഹാന്റ് ബ്രേക്ക് റിലീസ് ചെയ്യാനോ ഗിയറിടാനോ ഉള്ള സാധ്യതയുണ്ട്. ഇതും അപകടമുണ്ടാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button