Latest NewsGulfOman

പഴയ കറന്‍സി നോട്ടുകള്‍ നിരോധിക്കുന്നു; ഒരുമാസത്തിനകം മാറ്റിവാങ്ങണമെന്ന് അറിയിപ്പ്

മസ്‌കറ്റ് : ഒമാനില്‍ ഉപയോഗത്തിലിരിക്കുന്ന പഴയ കറന്‍സി നോട്ടുകള്‍ നിരോധിക്കാന്‍ തീരുമാനം. 1995 ന് മുന്‍പുള്ള നോട്ടുകള്‍ ഒരുമാസത്തിനകം മാറ്റി വാങ്ങണമെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. പഴയ നോട്ടുകള്‍ മാറ്റി പുതിയതു വാങ്ങാന്‍ പൊതുജനങ്ങള്‍ക്കു എല്ലാ സൗകര്യമൊരുക്കിയശേഷമാണ് പഴയ കറന്‍സി നോട്ടുകള്‍ അസാധുവാക്കുന്നതായി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചത്.

രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇത് ബാധകമാണ്. 1970 ല്‍ മസ്‌കറ്റ് കറന്‍സി അതോറിറ്റിയും 1972 ല്‍ ഒമാന്‍ കറന്‍സി ബോര്‍ഡും പുറത്തിറക്കിയ 100 ബൈസ, കോര്‍ട്ടര്‍ റിയാല്‍, ഹാഫ് റിയാല്‍, വണ്‍ റിയാല്‍, ഫൈയ്വ് റിയാല്‍, ടെന്‍ റിയാല്‍ എന്നീ സീരീസിലുള്ള നോട്ടുകള്‍ ഓഗസ്റ്റ് ഒന്നു തുടങ്ങി അസാധുവായിരിക്കും. ഓഗസ്റ്റ് ഒന്നു മുതല്‍ പഴയ കറന്‍സികള്‍ അസാധുവായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button