
ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതായി പരാതി. കേരള സര്‍ക്കാറിന്റ തുല്യത സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ നിരസിക്കുന്നുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഇതോടെ അമ്പതിലധികം മലയാളി വിദ്യാര്‍ഥികളുടെ പ്രവേശനമാണ് തടസപ്പെട്ടത്.
ഡല്‍ഹി സര്‍വകലാശാല ബിരുദ പ്രവേശത്തിന് ആദ്യ കട്ടോഫ് പ്രസിദ്ധീകരിച്ച ശേഷം പ്രവേശ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള സമയം ഇന്ന് ഉച്ച ഒരു മണി വരെയായിരുന്നു. സമയം അവസാനിച്ചതോടെ പല വിദ്യാര്‍ഥികളുടെയും പ്രവേശം തടസ്സപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച തുല്യത സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാത്തതാണ് കാരണം.
പ്രാദേശിക ഭാഷകള്‍ കൂടി ഉള്‍പ്പെടുത്താന്‍ ഇത്തവണയാണ് സര്‍വകലാശാല അനുമതി നല്‍കിയത്. കേരള ഹയര്‍ സെക്കണ്ടറി വകുപ്പ് അനുവദിച്ച സര്‍ട്ടിഫിക്കറ്റാണ് ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലെ കോളജുകള്‍ നിരസിച്ചത്.
Post Your Comments