Latest NewsKerala

നെടുങ്കണ്ടം ഉരുട്ടിക്കൊലയിൽ എസ് പിക്കും കുരുക്കു മുറുകുന്നു; സ്ഥലം മാറ്റാൻ സാധ്യത

നെടുങ്കണ്ടം: കസ്റ്റഡിയിൽ ഉരുട്ടിക്കൊലയ്ക്ക് സമാനമായ രീതിയിൽ പ്രതി മരിച്ച സംഭവത്തിൽ ഇടുക്കി എസ് പിക്കും പങ്കുള്ളതായി ആരോപണം ശക്തമാകുന്നു. രാജ്കുമാറില്‍ നിന്ന് ഏതുവിധേനയും പണം കണ്ടെടുക്കാന്‍ എസ്പി സമ്മര്‍ദം ചെലുത്തി. കസ്റ്റഡിയിലിരുന്ന നാലുദിവസത്തേയും പൂര്‍ണവിവരങ്ങള്‍ എസ്പി അറിഞ്ഞിരുന്നു. രാജ്‌കുമാറിന്റെ ബന്ധുക്കൾ പറഞ്ഞു.

എസ്പിയുടെ വീഴ്ചകളെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കും. ഇടുക്കി എസ്.പിക്കെതിരെ സ്ഥലം മാറ്റം ഉൾപ്പെടെയുള്ള നടപടികളുണ്ടായേക്കും. അതേസമയം കേസില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കേസെടുത്തില്ല. അസ്വാഭാവികമരണം സംബന്ധിച്ച കേസില്‍ മാത്രമാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ് കുമാറിന്റെ ബന്ധുക്കളും നാട്ടുകാരും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. എത്രയും വേഗം പ്രതികളെ പിടികൂടിയില്ലെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യാഗ്രഹം നടത്താനാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. ഇതിനിടെ കസ്റ്റഡിയിലുണ്ടായിരുന്ന രാജ്കുമാറിനോട് നെടുങ്കണ്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെട്ടിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. രാജ് കുമാറിനോട് ഒരു ഉദ്യോഗസ്ഥന്‍ 20 ലക്ഷവും മറ്റൊരു സിവില്‍ പോലീസ് ഓഫീസര്‍ 10 ലക്ഷവും ആവശ്യപ്പെട്ടിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ നിന്നും രക്ഷപ്പെടുത്താനായിരുന്നു ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button