Latest NewsKerala

നെടുങ്കണ്ടം കസ്റ്റഡിമരണം ; മജിസ്‌ട്രേറ്റിനെതിരെ അന്വേഷണം

നെടുങ്കണ്ടം: പീരുമേട് സബ്‌ജയിലിൽ റിമാൻഡിൽ കഴിഞ്ഞ പ്രതി മരിച്ച സംഭവത്തിൽ ഇടുക്കി മജിസ്‌ട്രേറ്റിനെതിരെ അന്വേഷണം. ഹൈക്കോടതി രജിസ്‌ട്രാർ റിപ്പോർട്ട് തേടി.പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനോടാണ് റിപ്പോർട്ട് തേടിയത്.ക്രൂരമര്‍ദനത്തെ തുടര്‍ന്ന് അവശനിലയിലായ രാജ്കുമാറിനെ വേണ്ട വൈദ്യസഹായം നല്‍കാന്‍ നിര്‍ദേശിക്കാതെ, റിമാന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റിന്റെ നടപടിയാണ് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത്.

അതേസമയം രാജ്‌കുമാറിന്റെ മരണത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യാഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. കസ്റ്റഡി മരണത്തില്‍ ഉത്തരവാദികളായ പോലീസ് ഉദ്യാഗസ്ഥര്‍ സര്‍വീസില്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

കസ്റ്റഡിയിലിരിക്കവെ പ്രതിയായ രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. കൂടാതെ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. കുറ്റക്കാരായവരെ സര്‍ക്കര്‍ ഒരിക്കലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം നെടുങ്കണ്ടം സംഭവത്തില്‍ നാട്ടുകാര്‍ക്കെതിരെ കേസ് എടുത്ത ആരോപണം ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button