KeralaLatest News

മൈഡിയര്‍ മച്ചാ നീ മനസ്സു വച്ചാ- വരനെ നോക്കി വധു പാടി- ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

‘മൈഡിയര്‍ മച്ചാ നീ മനസ്സു വച്ചാ’- റൗഡി ബേബിയിലെ ഈ ഗാനം വന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ വരനെ നോക്കി അതു പാടിയ വധുവും ഹിറ്റായി. വിവാഹപ്പാര്‍ട്ടിയില്‍ പാട്ടുപാടുന്ന വധുവിന്റെ വീഡിയോയിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മാരി 2 എന്ന ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനമാണ് വധു ആലപിച്ചത്. കൂടെ, താളമിട്ടു നില്‍ക്കുന്ന വരനെയും കാണാം.

ആഭരണങ്ങളെല്ലാം അണിഞ്ഞ് വിവാഹ വേഷത്തില്‍ തന്നെയാണ് വധുവിന്റെ ഗാനാലാപനം. സംഗതി വൈറലായതോടെ നിരവധി പേരാണ് വിഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നത്. ‘കല്യാണപ്പെണ്ണ് നമ്മളുദ്ദേശിച്ച ആളല്ല സാറേ’ എന്ന കുറിപ്പാണ് ചിലര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.facebook.com/V4MediaOfficial/videos/337383216955527/?t=0

shortlink

Related Articles

Post Your Comments

Related Articles


Back to top button