കോഴിക്കോട്: വൃത്തിഹീനമായ സാഹചര്യത്തിൽ എണ്ണപ്പലഹാര നിർമ്മാണം, നഗരത്തില്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം പുലര്‍ച്ചെ രണ്ടു മണി മുതല്‍ നടത്തിയ റെയ്ഡിൽ തികച്ചും വൃത്തിഹീനമായ സാഹചര്യത്തില്‍ എണ്ണപ്പലഹാരങ്ങള്‍ പാകം ചെയ്യുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നാലു സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി.
കോഴിക്കോട് പാളയം, യു കെ എസ് റോഡ്, അഴകൊടി ദേവീക്ഷേത്ര പരിസരം എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറു സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ് നടത്തിയത്. ജയകുമാര്‍, ചിന്നതമ്പി, ഷാജി, മുത്തുകുമാര്‍ എന്നിവരുടെ കടകളാണ് അടച്ചുപൂട്ടിയത്. അടച്ചുപൂട്ടിയ നാലു സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ വ്യക്തിശുചിത്വം പാലിക്കാതേയും ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയുമാണ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നത്.
ഇവർ നാളുകളായി പലഹാരങ്ങള്‍ നിര്‍മിക്കുന്നതിനായി ഉപയോഗിക്കുന്ന ഓയില്‍ പല തവണ ഉപയോഗിച്ചിട്ടുള്ളതും ഇത് ആമാശയ കാന്‍സറിന് കാരണമാകുമെന്നും ഈ സ്ഥാപനങ്ങളിലെ മാലിന്യം കെട്ടിക്കിടക്കുന്നതായും കുടിവെള്ളം ലാബ് പരിശോധനക്ക് വിധേയമാക്കിയിട്ടില്ലെന്നും കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു.
Post Your Comments