Cricket

ദീർഘകാലമായി പ്രണയത്തിലായിരുന്ന മലയാളി ക്രിക്കറ്റ് താരം കരുൺ നായർ വിവാഹിതനാകുന്നു.

ന്യൂഡൽഹി: മലയാളി ക്രിക്കറ്റ് താരം കരുൺ നായർ വിവാഹിതനാകുന്നു. സനയ തക്‌രിവാലയയാണ് വധു. ദീർഘകാലമായി പ്രണയത്തിലായിരുന്ന സനയ തക്‌രിവാലയയെ ജീവിത സഖിയാക്കാൻ തീരുമാനിച്ച വിവരം കരുൺ തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് അറിയിച്ചത്.

അടുത്ത വർഷം ജനുവരിയിൽ ഇരുവരും വിവാഹിതരാകുമെന്നാണ് അറിയുന്നത്. രാജസ്ഥാനിൽവച്ചായിരിക്കും വിവാഹം. ക്രിക്കറ്റ് ലോകത്തുനിന്നും കരുണിന്‍റെ അടുത്ത സുഹൃത്തുക്കൾ വിവാഹത്തിനു പങ്കെടുക്കുമെന്നും അടുത്ത വൃത്തങ്ങൾ പറയുന്നത്.

27 കാരനായ കരുൺ നായർ മലയാളിയാണ്. ചെങ്ങന്നൂർ സ്വദേശികളായ കലാധരൻ നായരുടെയും പ്രേമ നായരുടെയും മകനാണ്. 2016 ൽ ചെന്നൈയിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ട്രിപ്പിൾ സെഞ്ചുറി നേടിയതോടെയാണ് ശ്രദ്ധേയനാകുന്നത്. സെഞ്ചുറി പ്രകടനം നടത്തിയിട്ടും ഇന്ത്യൻ ടീമിൽ താരത്തിന് ഇടം ലഭിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റുകളിലാണ് കരുൺ നായർ ഇപ്പോൾ കളിക്കുന്നത്. രഞ്ജി ട്രോഫിയിൽ കർണാടക താരമാണ് കരുൺ. കഴിഞ്ഞ വർഷം ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബ് താരമായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button